Advertisements
|
കറുത്ത നിറമുള്ളവന്‍ മാര്‍പാപ്പയാവുമോ ? ആഫ്രിക്കയില്‍ നിന്നൊരു നായകന്‍ വരുമോ ആഗോള കത്തോലിക്കാ സഭയില്‍ ചരിത്രം സൃഷ്ടിക്കുമോ
ജോസ് കുമ്പിളുവേലില്‍
ആഫ്രിക്കയില്‍നിന്നൊരു നായകന്‍ വരുമോ, ആഗോള കത്തോലിക്കാ സഭയ്ക്ക്?
വത്തിക്കാന്‍സിറ്റി:ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം കാരണം ആഗോള കത്തോലിക്കാ സഭ പുതിയ മേധാവിയെ കണ്ടെത്താന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ആഫ്രിക്കയില്‍നിന്നോ ഏഷ്യയില്‍നിന്നോ സഭയ്ക്ക് പുതിയൊരു പരമാധ്യക്ഷന്‍ വരുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സാധ്യതകള്‍ കുറവാണെങ്കിലും, സാങ്കേതികമായി അതു സാധ്യമാണ് എന്നു തന്നെ വിലയിരുത്തപ്പെടുന്നു.
ആധുനിക കാലഘട്ടത്തില്‍ ഒരിക്കലും ആഫ്രിക്കയില്‍നിന്നൊരാള്‍ കത്തോലിക്കാ സഭയെ നയിച്ചിട്ടില്ല. എന്നാല്‍, വര്‍ത്തമാനകാലത്ത് കത്തോലിക്കാ സഭ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭൂഭാഗം ആഫ്രിക്കയാണു താനും. അതുകൊണ്ടു തന്നെ ആഫ്രിക്കയില്‍നിന്നൊരാള്‍ സഭയെ നയിക്കണം എന്ന ആവശ്യത്തിന് സമീപ വര്‍ഷങ്ങളില്‍ ശക്തിയേറിയിട്ടുണ്ട്.
എഴുതപ്പെട്ട ചരിത്രത്തില്‍ മൂന്നു പേര്‍ മാത്രമാണ് ഇതുവരെ ആഫ്രിക്കയില്‍നിന്ന് മാര്‍പാപ്പയായിട്ടുള്ളത്. എല്ലാം 1500 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ആഫ്രിക്കയില്‍ നിന്ന് ഇപ്പോള്‍ 18 കര്‍ദിനാള്‍മാരുണ്ട്. സാങ്കേതികമായി, ഏതു കര്‍ദിനാളും മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടാം. എങ്കിലും കൂട്ടത്തില്‍ രണ്ടു പേര്‍ക്കാണ് കൂടുതല്‍ സാധ്യത. അതിലൊരാള്‍ ഘാനയില്‍നിന്നുള്ള പീറ്റര്‍ ടര്‍ക്സണ്‍ ആണ്. രണ്ടാമത്തെയാള്‍ കോംഗോയില്‍നിന്നുള്ള ഫ്രിഡോലിന്‍ അംബോംഗോ.
ദീര്‍ഘകാലം കേപ് കോസ്ററ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ 2009 മുതല്‍ വത്തിക്കാനിലാണ് പ്രവര്‍ത്തിക്കുന്നത്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണിപ്പോള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ഫ്രാന്‍സിസ് ഒന്നാമനെ സ്നേഹിച്ചിരുന്ന പലരും കര്‍ദിനാള്‍ ടര്‍ക്സണില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കാണുന്നു.
കോംഗോയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങങിലൂടെ ആഗോള ശ്രദ്ധയാകര്‍ഷിച്ച കര്‍ദിനാളാണ് ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു. അഞ്ച് കോടിയോളം അംഗങ്ങളാണ് സഭയ്ക്ക് കോംഗോയിലുള്ളത്. കര്‍ദിനാള്‍ ഉപദേശക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്തനായിരുന്നു കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ. അതേസമയം, ഫ്രാന്‍സിസ് ഒന്നാമനെ പോലെ സ്ത്രീ സമത്വത്തിനു വേണ്ടി വാദിച്ചിരുന്നെങ്കിലും, സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കണമെന്ന മാര്‍പാപ്പയുടെ നിലപാടിന് എതിരായിരുന്നു കര്‍ദിനാള്‍ അംബോംഗോ.
സഭയുടെ ആഗോള കണക്കില്‍ 19,7% വിശ്വാസികള്‍ആഫ്രിക്കയില്‍ നിന്നുതന്നെയുണ്ട്. 272.4 മില്യന്‍. ഇതിന്റെ വര്‍ദ്ധന 0,32% ആണ്.യുഎസില്‍ 666,2 മില്യനുംശതമാനത്തില്‍ 64,1% ലും, ഏഷ്യയില്‍ 154,2 മില്യനും, 3,3% ഉം, യൂറോപ്പില്‍ 285,6% 39,5%, ഓഷ്യാനയില്‍ 11,1 മില്യനും, 26% ഉം, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ 17,7% ഉം ആണ്. 2022 ലെ കണക്കാണിത്. ഇതില്‍ അല്‍പ്പം വളര്‍യുള്ളത് യുഎസ് 0,02%, ഏഷ്യ 0,02%, ഓഷ്യാന 0,06%, മറ്റ ഭാഗങ്ങളില്‍ 0,03% ആണ് യൂറോപ്പില്‍ വളര്‍ച്ച കീഴോട്ടാണ് 0,08% കുറയുകയാണ്.
അതേസമയം പുതിയ മാര്‍പാപ്പയുടെ സാദ്ധ്യതാ ലസ്ററില്‍ ഏരുഡസനോളം കര്‍ദ്ദിനാളന്മാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 10.കര്‍ദിനാള്‍ മറ്റിയോ മരിയ സൂപ്പി (69) 9.കര്‍ദിനാള്‍ ജോസഫ് ടോബിന്‍ (72) ... 8.കര്‍ദിനാള്‍ യുവാന്‍ യോസെ ഒമെല്ല (79) 7.കര്‍ദിനാള്‍ യുവാന്‍ യോസെ ഒമെല്ല (79) 6.കര്‍ദിനാള്‍ മാരിയോ ഗ്രെക് (68) 5.കര്‍ദിനാള്‍ പീറ്റര്‍ ഏര്‍ഡോ (72) 4.കര്‍ദിനാള്‍ ഷോണ്‍ മാര്‍ക് ആവ്ലിന്‍ (66) 3.കര്‍ദിനാള്‍ പീറ്റര്‍ കൊട്വോ ടര്‍ക്സന്‍ (76) കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔല്ലറ്റ് (79, കനേഡിയന്‍, വത്തിക്കാനിലെ ബിഷപ്പുമാരുടെ ഓഫീസിന്റെ മുന്‍ മേധാവി) 2.കര്‍ദിനാള്‍ പിയത്രോ പരോളിന്‍ (70) 1.കര്‍ദിനാള്‍ ലൂയി അന്റോണിയോ ഗോക്കി. ടാഗ്ളേ (67) എന്നിവരാണ് പട്ടികയിലുള്ളത്. |
|
- dated 24 Apr 2025
|
|
Comments:
Keywords: Europe - Otta Nottathil - new_pope_from_africa_2025 Europe - Otta Nottathil - new_pope_from_africa_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|